പൂണെ: വീണ്ടും ഒരു കത്വാ മോഡല്‍ പീഡനം. ക്ഷേത്ര പരിസരത്ത് കളിച്ചു കൊണ്ടിരുന്ന എട്ടു വയസുകാരിയെ 19കാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ശനിയാഴ്ച രാവിലെ പിംപ്രി കരല്‍വാഡിയിലാണ് സംഭവം. ക്ഷേത്രം ശുചീകരിക്കുന്ന സ്ത്രീയുടെ മകനാണ് കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാൾ സംഭവം നടന്നതിന് ശേഷം ഒളിവിലായിരുന്നു.
പ്രതി രോഹന്‍ ബാലെകറെ ബുധനാഴ്ച പൊലീസ് അറസ്റ്റുചെയ്തു.
also read: കുവൈറ്റില്‍ വീട്ടമ്മയ്ക്ക് ഗാര്‍ഹിക പീഡനം, മലപ്പുറം സ്വദേശി പിടിയില്‍
പീഡിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ ക്ഷേത്രത്തിൽ ഉപേഷിച്ച് പോകുകയായിരുന്നു. അമ്മ ക്ഷേത്രത്തിലെത്തിയപ്പോള്‍ കുട്ടി നടന്ന സംഭവങ്ങള്‍ പറഞ്ഞു. ശേഷം മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സ്‌കൂള്‍പഠനം നിര്‍ത്തിയ പ്രതി അമ്മയുടെ സഹായിയായി നില്‍ക്കുകയായിരുന്നു. ആരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് കേസന്വേഷിച്ച പിംപ്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ജാദവ് പറഞ്ഞു.
Post Your Comments