ലോകകപ്പ് ഫുട്ബോളില്‍ സ്‌പെയിനിനെതിരായ സുപ്രധാന മത്സരത്തിന് പോർച്ചുഗീസ് ഇറങ്ങാൻ തയ്യാറായിരിക്കെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് വര്‍ഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും വിധിച്ചു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെയുള്ള തടവു ശിക്ഷ പിഴയടച്ച് മറികടക്കാനുള്ള സൗകര്യം സ്‌പെയിനില്‍ ഉള്ളതിനാല്‍ ക്രിസ്റ്റ്യോനോയ്ക്ക് ജയിലില്‍ കഴിയേണ്ടി വരില്ലെന്നാണ് സൂചന.
Read Also: VIDEO: ബി.ജെ.പി നേതാവിനെ വെട്ടിയ പ്രതികള്‍ക്ക് സ്വീകരണം
റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ സ്‌പെയിനില്‍ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറ് നികുതി വെട്ടിപ്പ് കേസുകളാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെയുള്ളത്. ഇതില്‍ ഓരോന്നിനും ആറു മാസം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. മുൻപ് ലയണൽ മെസ്സിയ്ക്കും സമാനമായ രീതിയില്‍ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസ്സി രണ്ട് മില്യണ്‍ യൂറോ പിഴയടച്ച് കേസ് തീര്‍പ്പാക്കുകയായിരുന്നു.
Post Your Comments