പനാജി: അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി മനോഹർ പരീക്കർ ഗോവയില്‍ തിരിച്ചെത്തി. പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെത്തിയ പരീക്കര്‍ സന്ധ്യയോടെയാണ് ഗോവയിലെത്തിയത്. വൈകുന്നേരം 5.45ഓടെ ഗോവ വിമാനത്താവളത്തിലെത്തിയ പരീക്കറിനെ ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പനാജിയ്ക്കടുത്ത ഡോണ പോളയിലെ വീട്ടിലെത്തി.
അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്ക് മുന്‍പ് മുംബൈയിലെ ലീലാവതി ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും പരീക്കര്‍ ചികിത്സതേടിയിരുന്നു.
Post Your Comments