ചേർത്തല : വേമ്പനാട്ട് കായലിൽ ചാടി യുവതി ആത്മഹത്യചെയ്തു. തണ്ണീർമുക്കം ബണ്ടിൽനിന്ന് യുവതി കായലിലേക്ക് ചാടുകയായിരുന്നു. ചങ്ങനാശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണ(26)നാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല.
ചിങ്ങവനത്തെ ഭർതൃവീട്ടിൽനിന്നു പുറപ്പെട്ട മീര ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ബണ്ടില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് മുഹമ്മ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ഇവരുടെ ബാഗ് ലഭിച്ചു. ബാഗിൽനിന്നും ലഭിച്ച വിലാസത്തിൽ പോലീസ് വിവരം അന്വേഷിച്ചപ്പോൾ. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാർ മീരയെ കാണാനില്ലെന്ന പരാതി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി.
ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. മഴയെത്തുടർന്ന് ശക്തമായ ഒഴുക്കാണ് കായലിൽ. നാല് വര്‍ഷം മുന്‍പായിരുന്നു മീരയുടെ വിവാഹം. ഭർത്താവ് കണ്ണൻ, രണ്ട് വയസുള്ള മകനുണ്ട്.
Post Your Comments