മോസ്‌കോ : രാജ്യത്ത് ഫിഫ ലോകകപ്പിനായി എത്തുന്ന വിദേശികളുമായി പ്രത്യേകിച്ചു വെള്ളക്കാര്‍ അല്ലാത്തവരുമായി റഷ്യന്‍ യുവതികള്‍ ലൈംഗികബന്ധം ഒഴിവാക്കണമെന്ന ഉപദേശം നൽകി പാർലമെന്റ് അംഗവും കുടുംബക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ മേധാവിയുമായ ടമാര പ്ലെറ്റ്‌ന്യോവ. ഗോവോരിത് മോസ്‌കവ റേഡിയോ സ്‌റ്റേഷനില്‍ ‘ചില്‍ഡ്രണ്‍ ഓഫ് ദ ഒളിമ്ബിക്‌സ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടമാര. ലോകകപ്പ് കഴിഞ്ഞ് പങ്കാളി തിരിച്ചുപോകുകയും ആ ബന്ധത്തില്‍ ജനിക്കുന്ന ‘മിശ്ര വംശജരായ’ കുട്ടികളെ തനിച്ച് പോറ്റേണ്ടിവരികയും ചെയ്യുമെന്ന് അവർ പറയുന്നു.
വിദേശികളെ വിവാഹം ചെയ്യുന്ന റഷ്യന്‍ യുവതികള്‍ക്ക് ആ ബന്ധം നല്ലരീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഇവർ വിദേശത്ത് ഒറ്റപ്പെട്ട് പോവുകയോ കുട്ടികളെ നഷ്ടപ്പെടുകയോ ആണ് പതിവ്. സോവിയറ്റ് കാലം മുതല്‍ ഇതുണ്ട്. താന്‍ ഒരു ദേശീയവാദിയല്ല, പക്ഷേ, കുട്ടികളുടെ ബുദ്ധിമുട്ട് താന്‍ മനസ്സിലാക്കുന്നു. അതിനാൽ നാം നമ്മുടെ കുട്ടികള്‍ക്ക് വേണം ജന്മം നല്‍കാന്‍. അല്ലാത്തവര്‍ ഉപേക്ഷിക്കപ്പെടുമെന്നും അവര്‍ക്ക് അമ്മ മാത്രമായിരിക്കും ഒടുവിൽ ഉണ്ടാവുകയെന്നും ടമാര പറഞ്ഞു. അതേസമയം ലോകകപ്പിനെത്തുന്നവര്‍ക്ക് പല തരത്തിലുള്ള വൈറസ് രോഗങ്ങള്‍ ഉണ്ടാവാമെന്നും അത് റഷ്യക്കാരിലേക്ക് പകരുമെന്നു മറ്റൊരു എം.പി ചൂണ്ടിക്കാട്ടി.
1980ലെ സോവിയറ്റ് യുഗത്തില്‍ നിലവില്‍ വന്ന ഒരു പ്രയോഗമാണ് ‘ചില്‍ഡ്രണ്‍ ഓഫ് ദ ഒളിമ്ബിക്സ്. ഗര്‍ഭനിരോധന ഉപാധികള്‍ പ്രചാരം നേടാതിരുന്ന അക്കാലത്ത് റഷ്യയില്‍ ഗെയിംസിനെത്തിയ ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏക്യന്‍ തുടങ്ങിയ വംശജരുമായി റഷ്യന്‍ യുവതി യുവാക്കള്‍ക്ക് ബന്ധം ഉണ്ടാകുകയും ഇതുവഴിയുള്ള കുട്ടികള്‍ റഷ്യയില്‍ കടുത്ത വിവേചനം നേരിടുകയും ചെയ്തിരുന്നു.
Also read : ലോകകപ്പിലെ ആദ്യ വിജയിയെ അക്കില്ലെസ് കണ്ടെത്തും
Post Your Comments