ന്യൂഡല്‍ഹി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 70 കാരനായ മുന്‍ ലെഫ്റ്റനന്റ് കേണല്‍ അറസ്റ്റിലായി. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍വച്ച് കയറിപ്പിടിക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും സംഭവം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ചു പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇരയായവര്‍ ആരും പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടാത്തതിനാല്‍ ഇയാള്‍ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ കുടുംബം വിദേശത്താണ്. ഇയാള്‍ ഒറ്റയ്ക്കാണ് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവന്നിരുന്നത്.
Post Your Comments