തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്‌കൂള്‍വാഹനമോടിക്കുന്നവരെ കുടുക്കാനായി പുതിയ നീക്കവുമായി സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹറ. നിയം ലംഘിച്ചുകൊണ്ട് ഏതെങ്കിലും ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക അക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്ത പോലീസ് ഉദ്യോഗസ്ഥരെയോ ഇക്കാര്യം അറിയിക്കാം.
Also Read : സുരക്ഷിതമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് യുഎഇയില്‍ എട്ടിന്റെ പണി
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 9846100100 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹറ അപറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുതിന് 9747001099 എന്ന വാട്ട്‌സ് ആപ് നമ്പരും ഉപയോഗപ്പെടുത്താം.
Also Read : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ഇന്നലെ ഒറ്റദിവസം 11 പേരെ ഈ ജില്ലയിൽ നിന്നും കാണാതായി
അതേസമയം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ വാഹനമോടിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തിരുന്നു. കൊച്ചി നഗരത്തിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് എറണാകുളം സിറ്റി പോലീസ് കേസെടുത്തത്. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തിയിരുന്നു.
നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments