Latest NewsNewsInternationalGulf

സുരക്ഷിതമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് യുഎഇയില്‍ എട്ടിന്റെ പണി

ദോഹ: യുഎഇയിലെ പുതിയ പ്രോഡക്ട് സേഫ്റ്റി നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ. ഫെഡറല്‍ നേഷന്‍ കൗണ്‍സിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. നിയമലംഘകര്‍ക്ക് 500,000 ദിര്‍ഹം പിഴയും തടവ് ശിക്ഷയും ലഭിക്കും. രാജ്യത്തിന്റെ സന്തുലിതാവസ്ഥയും, പ്രകൃതിയും, സുരക്ഷയും സംരക്ഷിക്കാനായിട്ടാണ് പുതിയ നിയമമം എന്ന് ഫെഡറല്‍ നേഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പുതിയ നിയമപ്രകാരം ഓരോ സാധനങ്ങളിലും അതിന്റെ നിലവാരം കൊടുത്തിരിക്കണം. ഒരിക്കലും വില്‍പ്പനക്കാരന്‍ പറഞ്ഞിട്ടാകരുത് വാങാങാനെത്തുന്നയാള്‍ നിലവാരം മനസിലാക്കേണ്ടത്. നിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുകയോ മാര്‍ക്കെറ്റില്‍ നിന്ന് പിന്‍വലിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക.

also read : വി​സ​ക്ക് കാ​ത്തി​രി​ക്കു​ന്നവർക്ക് തി​രി​ച്ച​ടി ;പുതിയ നിയമവുമായി ​യുഎഇ എംബസി

എന്നാല്‍ ചില മരുന്നുകളും വാക്‌സിനുകളും ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ഇത് ബാധകമാണ്.

shortlink

Post Your Comments


Back to top button