കൊച്ചി : കേരള-തമിഴ്‌നാട് പൊലീസിന്റെ നോട്ടപ്പുള്ളികളായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമിക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടിനു സമീപം ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. ആമിയെ കൂടാതെ ശ്രീജിത്ത്, നഹാസ്, അനാമി, നിഷാദ്, അഭിലാഷ്, ദിയിഷ, റഹ്മ എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്
ഇതിന് മുന്‍പും ആമി പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. രൂപേഷും ഷൈനയും താമസിച്ചിരുന്ന സ്ഥലത്ത് ആമി താമസിച്ചിരുന്നതും മാവോയിസ്റ്റ് യോഗങ്ങളില്‍ ആമി പങ്കെടുത്തിരുന്നതും പൊലീസ് സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്
Post Your Comments