താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയുമാണ് മരിച്ചത്. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകനും ജാഫിറിന്റെ മകനും അല്‍മാന്റെ ഭാര്യയുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഇനിയും ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
Also Read : വയനാട്ടിലും മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോയി. അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ദുരന്തബാധിത ജില്ലകളിലെ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും മണ്ണിടിച്ചിലുണ്ടായി. പൊഴുതന ആറാംമൈലിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
Post Your Comments