പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിന്റെ ഭാര്യ നീനു ഇന്നലെ മുതലാണ് കോളേജിൽ പോയിത്തുടങ്ങിയത്. കെവിൻ മരിച്ചാലും ആ ഓർമ്മകൾ വിട്ട് പോകില്ല എന്നതിന്റെ തെളിവായാണ് നീനു ജീവിക്കുന്നത്. തന്നെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട കെവിൻ തന്റെ കഴുത്തിൽ ഒരു മാല വാങ്ങി ഇട്ട് തന്നതായി പറയുകയാണ് നീനു. ആ മാല താൻ ഊരിമാറ്റില്ലെന്നും വിതുമ്പലോടെ നീനു പറയുന്നു.
വിളിക്കണമെന്ന് തോന്നുമ്പോഴൊക്കെ മിസ് കോള്‍ ചെയ്താല്‍ ഞാന്‍ തിരിച്ച് വിളിച്ചോളാമെന്ന് കെവിന്‍ ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അതായിരുന്നു പതിവും. എന്നാല്‍, ഇപ്പോള്‍ എത്ര മിസ് കോള്‍ ചെയ്തിട്ടും ചേട്ടന്റെ കോള്‍ വരുന്നില്ല. മരിക്കുന്നതിന് മുന്‍പുള്ള ഞായറാഴ്ച കെവിന്‍ ചേട്ടനും അടുത്ത ബന്ധുവായ അനീഷേട്ടനും പെങ്ങമ്മാരും കൂടി ആലപ്പുഴയിലേയ്ക്ക് പോയിരുന്നു. ബീച്ചിലെ മണല്‍പ്പരപ്പില്‍ കെവിന്‍ നീനു എന്ന് എഴുതിവെക്കുകയുണ്ടായി. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങള്‍ക്ക് ആയുസ്സ് കൂടുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചേട്ടനെ എനിക്ക് ഒരാഴ്ചയിൽ കൂടുതൽ കിട്ടിയില്ലെന്നും നീനു വ്യക്തമാക്കുന്നു.
Post Your Comments