India

കോഹ്ലിയുടെ ചലഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് മറുപടി, വീഡിയോ കാണാം

ന്യൂഡല്‍ഹി: രാജ്യം ഏറ്റെടുത്ത ഫിറ്റ്‌നസ് ചലഞ്ചിന് ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഹ്ലിയുടെ വെല്ലുവിളിക്ക് മാസ് മറുപടിയാണ് മോദി നല്‍കിയിരിക്കുന്നത്. തന്റെ വ്യായാമ വീഡിയോ ട്വിറ്ററിലൂടെ മോദി പങ്കുവെച്ചു. ഒപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ മോദി ചലഞ്ചും ചെയ്തു.

read also: ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം

‘എന്റെ പ്രഭാത വ്യായാമത്തിലെ ചില നിമിഷങ്ങള്‍. യോഗയ്ക്കു പുറമെ പ്രകൃതിയുടെ പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്‌നി, ആകാശം എന്നിവയില്‍ നിന്നു ച്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ സവാരിയും ചെയ്യാറുണ്ട്. ഇതു തീര്‍ത്തും ഉണര്‍വ്വും ഓജസ്സും നല്‍കുന്നതാണ്’ മോദി ട്വിറ്ററില്‍ കുറിച്ചു.

കുമാരസ്വാമിക്കു പുറമെ കോമണ്‍വെല്‍ത്ത് മെഡല്‍ ജോതാവ് മനിക ബത്രയേയും നാല്‍പ്പതിനു മുകളില്‍ പ്രായമുള്ള ഐപിഎസ് ഉദ്യോഗസ്ഥരെയും മോദി വെല്ലുവിളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button