Kerala

യുവതി മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി : സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് കോട്ടയത്തെ പ്രമുഖ കുടുംബത്തിലെ അംഗം

കോട്ടയം : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി കുഞ്ഞിനെ നോക്കാന്‍ നിവൃത്തിയില്ലെന്ന് ന്യായം പറഞ്ഞ് മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി . സംഭവം നടന്നത് കോട്ടയത്ത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പാണംകുഴി സ്വദേശിയുടെ ഭാര്യ കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടിരുത്തിയ ശേഷം മടങ്ങിയതെന്നാണ് പുറത്തായ വിവരം.കുട്ടി സ്റ്റേഷനിലുണ്ടെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

കുട്ടിയുടെ മാതാവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സംശയമുണ്ടെന്നും അതിനാലാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റാന്‍ ആലോചിക്കുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജോലിയില്ലാത്തതിനാല്‍ കുഞ്ഞിനെ നോക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പിതാവിന്റെ പക്കല്‍ കുട്ടിയെത്തണമെന്ന ഉദ്ദേശ്യത്തോടെ സ്റ്റേഷനിലേല്‍പ്പിച്ചതെന്നുമാണ് മാതാവ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അനാഥാലയത്തിലായിരുന്നു ജീവിതമെന്നും ഇടയ്ക്ക് ഷുഗര്‍ കുറയുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ഉച്ചത്തില്‍ സംസാരിക്കുകയും ദേഷ്യപ്പെടാറുണ്ടെന്നും മധുരമുള്ള എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ സാധാരണ നിലയിലാവുകയും ചെയ്യുന്ന തന്നെ ഭര്‍ത്താവ് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ച് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു എന്നും യുവതി ആരോപിച്ചു.

കുട്ടിയുടെ പിതാവുമായി മൊബൈലില്‍ ബന്ധപ്പെടാന്‍ പൊലീസ് നടത്തിയ നീക്കം വിഫലമായി.കുറച്ചുനേരം കൂടി കാത്തിരുന്നിട്ടും ഫലമില്ലങ്കില്‍ കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റാണ് പൊലീസ് തീരുമാനം.എന്നാല്‍ ഈ തീരുമാനത്തോട് മാതാവായ യുവതിക്ക് യോജിപ്പില്ല.മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്റെ മകന്‍ അനാഥനായി വളരാന്‍ അനുവദിക്കരുതെന്നും പിതാവ് തന്നെ കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.പ്രമുഖ കുടുബാംഗമായ ഭര്‍ത്താവിന്റെ വീടിന്റെ പിന്‍ഭാഗത്തെ തുറന്ന് കിടന്ന ഭാഗത്താണ് അനാഥാലയത്തില്‍ നിന്നിറങ്ങിയ താനും മകനും കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നതെന്നും യുവതി വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button