പാവപ്പെട്ടവര്‍ക്ക് വെള്ളം വസ്ത്രം പാര്‍പ്പിടം എന്നിവയൊക്കെ സാധ്യമാക്കുന്നതിനായി കുന്നും മലയും കാടും കയറിയിറങ്ങി നടന്നിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന കുമ്മനത്തിന് ഈ പുതിയ പദവിയുടെ പകിട്ടൊന്നും ഏശുന്നതേയില്ല. ഗവര്‍ണര്‍ പദവി ഭാഗ്യമായി കരുതുന്നയാളല്ല കുമ്മനം. അധികാരത്തിനായിരുന്നെങ്കില്‍ ഫുഡ് കോര്‍പറേഷനിലെ ജോലി രാജി വച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങില്ലായിരുന്നല്ലോയെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചുചോദിക്കാറുള്ളത്.
ഒറ്റയ്ക്ക് ചെറിയ ബാഗും തൂക്കി കടന്നുവന്ന ഈ ലളിതമനസ്‌കനെ കണ്ട് രാജ്ഭവനിലെ ജീവനക്കാര്‍ അമ്പരന്നു. ഇങ്ങനെയും ഒരു ഗവര്‍ണറോ? എന്നാല്‍ സര്‍വ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്കിടയിലുള്ള ജീവിതമാണ്. എന്തായാലും മിസോറാമുകാര്‍ക്കും കുമ്മനം ഒരു അത്ഭുതമായിട്ടുണ്ട്. അത് ലാളിത്യത്തിന്റെ കാര്യത്തിലാണ്. ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തുന്നത്. പഴയതു പോലെ വിചാരിക്കുന്ന സമയത്ത് ഓരോ സ്ഥലത്ത് പോകാന്‍ കഴിയില്ല.
ഇപ്പോള്‍ എവിടെയെങ്കിലും പോവണമെങ്കില്‍ ഏഴ് ദിവസം മുൻപ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.അതിന്റെ ഒരു വീര്‍പ്പുമുട്ടലുണ്ട്. എന്നിരുന്നാലും പാര്‍ട്ടി കല്‍പിച്ചുതന്ന പദവിയല്ലേ, സന്മനസോടെ സ്വീകരിച്ചു. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 16ന് ശബരിമല സന്ദര്‍ശനവും നടത്തും. താന്‍ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ശേഷം പാര്‍ഥസാരഥി ക്ഷേത്ര ദര്‍ശനം നടത്തും.
തുടര്‍ന്ന് മാരാമണ്‍ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദര്‍ശിക്കും. അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തില്‍ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നല്‍കി മിസോറമിലെ ആദിവാസി ഗോത്ര വര്‍ഗം നെയ്തെടുത്ത ഷാള്‍ അണിയിക്കും . പിന്നീസ് ശബരിമല ദർശനത്തിന് എത്തും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും. ഇസഡ് പ്ലസ് സുരക്ഷയോടെയാണ് കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തുന്നത് .
സ്വന്തം നാട്ടില്‍ ഈ സുരക്ഷയൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തയ്യാറല്ല.മിസോറാമിനെ രാജ്ഭവനിലും വലിയ സുരക്ഷകള്‍ക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആര്‍പിഎഫ് ഭടന്മാര്‍ അദ്ദേഹത്തിന് കാവല്‍ നില്‍ക്കും. അസം റൈഫിള്‍സിന്റെ 50 ഭടന്മാര്‍ അദ്ദേഹം പോകുന്ന വഴികളില്‍ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറും മെഡിക്കല്‍ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുറ്റുമുണ്ട്.
അന്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്. എട്ട് പാചകക്കാരാണ് അടുക്കളയില്‍. ഇഷ്ടമുള്ളതു പറഞ്ഞാല്‍ അപ്പോള്‍ മുന്‍പില്‍ വരും. ആഹാരം ആദ്യം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ രുചിച്ച് പരിശോധിക്കും.കേരളത്തിലേക്ക് വരുമ്ബോള്‍ ഇഷ്ടഭക്ഷണം കഴിക്കാമെന്ന സന്തോഷം കൂടിയുണ്ടാകും കുമ്മനത്തിന്. രാജ്ഭവനില്‍ ദോശയും ഇഡ്ഡലിയുമൊക്കെ തയ്യാറാക്കാന്‍ പാചകക്കാര്‍ക്ക് അറിയാമെങ്കിലും പുട്ട് പോലെയുള്ള വിഭവങ്ങളൊന്നും വലിയ പിടിയില്ല. ഗവര്‍ണര്‍ക്ക് വേണ്ടി അതൊക്കെ പഠിക്കുന്ന തിരക്കിലാണ് പാചകക്കാര്‍.
ഡോക്ടറും ആംബുലന്‍സും ഉള്‍പ്പെടെ മെഡിക്കല്‍ സംഘവും സദാ സമയവും കൂടെയുണ്ട്. ദിവസവും രാവിലെ ഇന്റലിജന്‍സ് മേധാവി വന്ന് സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ ധരിപ്പിക്കും. എന്നാല്‍ സര്‍വ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്കിടയിലുള്ള ജീവിതമാണ്. ഏതായാലും കുമ്മത്തിന് തികഞ്ഞ പ്രവര്‍ത്തനമേഖലയാണ് മിസോറാം. കൂടുതലും പാവപ്പെട്ട കൃഷിക്കാര്‍.
അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണറുടെ യോഗത്തിലും മിസോറാം വികസനത്തിന് വേണ്ടി എന്തുചെയ്യാനാവും എന്നാണ് പറഞ്ഞത്. യാത്രാസൗകര്യം അടക്കം അടിസ്ഥാനവികസനത്തിന് എന്തുചെയ്യാനാവുമെന്ന് സര്‍ക്കാരിനൊപ്പം നിന്ന് ശ്രമിക്കണം. അതാണ് ഇനി ദൗത്യം.
Post Your Comments