ജയ്പൂര്‍•ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന ഭീഷണിയുമായി രജപുത് സംഘടനയായ കര്‍ണി സേന രംഗത്ത്. രജപുത്രരെ മന്ത്രി മൂഷികന്മാര് എന്നു പരിഹസിച്ചു എന്നാരോപിച്ചാണ് ഭീഷണി. സംഭവത്തില്‍ മന്ത്രി മാപ്പു പറയണമെന്നും കര്‍ണി സേന ആവശ്യപ്പെട്ടു.
‘തെരഞ്ഞെടുപ്പ് സമയത്ത് ചിലര്‍ മൂഷികന്മാരേപ്പോലെ പൊത്തുകളില്‍നിന്ന് ഇറങ്ങി വരും’ എന്ന മന്ത്രിയുടെ പരാമര്‍ശമാണ് കര്‍ണി സേനയെ ചൊടിപ്പിച്ചത്. സര്‍വ് രജ്പുത് സംഘര്‍ഷ് സമിതി എന്ന സംഘടന ബിജെപിക്കെതിരേ പ്രചാരണം നടത്തുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകാരുടെ ചോദ്യത്തോട് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതോടെയാണ് മന്ത്രിയ്ക്കെതിരെ ഭീഷണിയുമായി സേന രംഗത്തിറങ്ങിയത്. രജ്പുത് സമുദായത്തിന്റെ ശക്തമായ പിന്തുണയിലാണ് ബിജെപി അധികാരത്തിലെത്തിയതെന്നും ഈ മൂഷികന്മാര് വിചാരിച്ചാല്‍ മന്ത്രിയെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്നും കര്‍ണി സേന പറഞ്ഞു. പദ്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ മറക്കരുതെന്നും സേന മുന്നറിയിപ്പ് നല്കി.
Post Your Comments