Latest NewsIndiaNewsSports

റെക്കോര്‍ഡ് നേട്ടം സൃഷ്ടിച്ച് ധവാന്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ക്രിക്കറ്റ് താരം ശിഖര്‍ ധവാന് സ്വന്തം. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ ജനതയുടെ മനസില്‍ കയറിയ ധവാന്‍ 91 ബോളില്‍ 104 റണ്‍സെടുത്താണ് റെക്കോര്‍ഡിട്ടത്. ധവാന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി 19 ബൗണ്ടറിയും 3 സിക്‌സും ഉള്ളതായിരുന്നു.

ആഗോളതലത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. വിക്ടര്‍ ട്രംപര്‍, ചാര്‍ലി മകാര്‍ട്ടനി, മജീദ് ഖാന്‍, ഡോണ്‍ ബ്രാഡ്മാന്‍, ഡേവിഡ് വാര്‍ണര്‍ എന്നവരാണ് ഇതിന് മുന്‍പ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അഫ്ഗാനുമായുള്ള വാശിയേറിയ മത്സരത്തിലാണ് ധവാന്‍ മികച്ച പ്രകടനത്തിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button