![FOOTBALL RUSSIA](/wp-content/uploads/2018/06/FOOTBALL-RUSSIA.jpg)
തിരുവനന്തപുരം : ലോക ഫുട്ബോള്‍ മാമാങ്കത്തിനു തിരിതെളിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തങ്ങളുടെ ഇഷ്ട ടീമിന് ആശംസകള്‍ നേര്‍ന്ന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍.
തോറ്റാലും ജയിച്ചാലും അർജന്റീനയ്ക്കൊപ്പമാണ് താനെന്ന പ്രഖ്യാപനവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്‍റെ കൊലവെറിയോട് സൌഹൃദമില്ലെന്ന്‍ പ്രഖ്യാപിച്ച അർജന്റീന, ചെഗുവേരയുടേയും മെസിയുടേയും അർജന്റീനയാണെന്നും, ടീം മാത്രമല്ല, നിലപാടാണ് അര്‍ജന്‍റീനയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ചെഗുവേരയുടെ അർജന്റീന… മെസിയുടെയും.
ടീമല്ല, നിലപാടാണ് അർജന്റീന. ഇസ്രായേലിന്റെ കൊലവെറിയോട് സൌഹൃദമില്ലെന്ന ചങ്കുറപ്പിന്റെ പേര്. തോറ്റാലും ജയിച്ചാലും അർജന്റീനയ്ക്കൊപ്പം.
ബ്രസീലിന്‍റെ മാന്ത്രികതയ്ക്കൊപ്പമായിരിക്കുമെന്നു പറഞ്ഞു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഇഷ്ട്ട ടീം ആരെന്നു വെളിപ്പെടുത്തി. ചങ്കിടിപ്പല്ല ചങ്കുറപ്പാണ് മഞ്ഞപ്പടയെന്നും ടീമിന് വിജയാശംസകള്‍ നേരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…
കാനറിപ്പടയാണ് ആശാനേ
കാല്‍പ്പന്തിന്റെ ആവേശം…
മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം
അതേസമയം അര്‍ജന്റീനയാണ് തന്റെ ഇഷ്ട ടീമെന്ന് വെളിപ്പെടുത്തി വൈദ്യതി മന്ത്രി എം. എം മണി രംഗത്തെത്തി. ചങ്കിടിപ്പാണ്… അർജന്റീന അന്നും ഇന്നും എന്നും എന്ന കുറിപ്പ് നില ജേഴ്സി അണിഞ്ഞ സ്വന്തം ചിത്രം സഹിതം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ചങ്കിടിപ്പാണ്…
അർജന്റീന
അന്നും
ഇന്നും
എന്നും
Also read : ലോകകപ്പ് ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്‍ബോൾ ആവേശം ഏറ്റെടുത്ത് മുഖ്യമന്ത്രി
Post Your Comments