India

വീണ്ടും വ്യാജ മരണവാര്‍ത്ത, വാജ്‌പേയ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്‍ബിഹാരി വാജ്‌പേയ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം. ഫേസ്ബുക്ക് വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പമൊന്നും ഇല്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

read also: മുൻ പ്രധാനമന്ത്രി വാജ്‌പേയ് ആശുപത്രിയില്‍

93 വയസ്സുള്ള അദ്ദേഹത്തെ പതിവ് ചെക്കപ്പിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് വാജ്‌പേയ്‌യെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button