ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് കാണാതായിട്ട് നാളുകളായി. ബിന്ദു മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. ബിന്ദുവിനെ കാണാതായ കേസില്‍ വളരെ ഇഴഞ്ഞു തന്നേ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടികള്‍ വിലയുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തിയത് വ്യാജ മുക്ത്യാര്‍ ഉപയോഗിച്ചാണെന്നു കണ്ടെത്തിയത്.
Also Read : ദുരൂഹസാഹചര്യത്തില്‍ മൂന്ന് കുട്ടികളുമായി കാണാതായ സൗദാബിയെ കുറിച്ച് ഒരു വിവരവുമില്ല : കാണാതായിട്ട് 22 ദിവസം
എന്നാല്‍ വില്‍പ്പന നടത്തിയ സ്ത്രീ ഏതാണെന്ന് കണ്ടെത്താനും ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ അഞ്ചു വര്‍ഷമായി ബിന്ദു പത്മനാഭന്‍ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം പോലീസ് നടപടി ഇഴയുന്നത് പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നതിനും മുന്‍കൂര്‍ ജാമ്യം നേടുന്നതിനുമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ബിന്ദു പത്മനാഭനെന്ന പേരില്‍ രജിസ്ട്രാര്‍ ഓഫിസിലെത്തി മുക്ത്യാറില്‍ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനിയെ പോലീസ് ചോദ്യം ചെയ്യാഞ്ഞതും കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ തനിക്കു വധഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണു നിഗമനം. എറണാകുളത്തെയും ചേര്‍ത്തലയിലേയും ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്.
വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയശേഷം സഹോദരിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി കാട്ടി വിദേശത്തുള്ള സഹോദരന്‍ കടക്കരപ്പള്ളി ആലുങ്കല്‍ പത്മ നിവാസില്‍ പി. പ്രവീണ്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
Post Your Comments