ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിച്ച് മനസ്സിന് ശാന്തിയും സമാധാവും, ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കാൻ പ്രാണായാമം ഒരു ശീലമാക്കുക. തിരക്കുപിടിച്ച ഇന്നത്തെ ജിവിതത്തില്‍ എല്ലാവരും നേരിടുന്ന അസ്വസ്ഥതകളാണല്ലോ ഓര്‍മ്മകുറവും ദുര്‍മ്മേദസും ഏകാഗ്രതക്കുറവുമെല്ലാം. അതിനാൽ കിട്ടുന്ന അല്പം സമയം ആരോഗ്യം മെച്ചപ്പെടുത്തുവാനായി മാറ്റി വെക്കുക. പ്രാണായാമം ശീലിക്കുന്നൊരാളിൽ ഈ അസ്വസ്ഥതകളെല്ലാം എളുപ്പം ഒഴിവാക്കുവാൻ സാധിക്കും. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും വേട്ടയാടുകയുമില്ല.
പ്രാണനെ ആയാമം ചെയ്യുക നിയന്ത്രിക്കുക എന്നതാണ് പ്രാണായാമം. നിയന്ത്രിതമായ ശ്വാസോച്ഛ്വാസം എന്നതാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമം. പ്രാണന്‍ എന്നാണ് യോഗ ശാസ്ത്രത്തില്‍ ‘ശ്വാസ’ത്തിനെപ്പറ്റി പറയുന്നത്. പ്രാണായാമത്തിലൂടെ ദീര്‍ഘമായും നിയന്ത്രിതമായും നാം ശ്വാസം എടുക്കുമ്പോള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളുന്നതിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്‌സിജനും സ്വാംശീകരിക്കുമ്പോൾ പത്തിരട്ടി കാര്‍ബണ്‍ഡൈ ഒക്‌സൈഡ് പുറന്തള്ളപ്പെടുന്നു. ഇതിലൂടെ ആയുരാരോഗ്യത്തിന് നിദാനമായിരിക്കുന്ന രക്തശുദ്ധിയും പ്രാണശക്തിയും അല്‍പ്പസമയംകൊണ്ട് സമ്പാദിക്കാന്‍ സാധിക്കുന്നുവെന്നാണ് പ്രധാന പ്രത്യേകത. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്. നിഷ്ഠയോടുകൂടി പതിവായി പ്രാണായാമം ചെയ്യുന്നവര്‍ക്ക് ഏതുപരിതസ്ഥിതിയിലും മനസ്സിന്റെ സമനിലതെറ്റാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് യോഗയില്‍ പറയുന്നു.
പ്രാണായാമംകൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ ചുവടെ :
- പ്രാണായാമം അനുഷ്ഠിക്കുന്നവര്‍ ദീര്‍ഘായുസുള്ളവരായിത്തീരും
- ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും
- ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ദുര്‍മ്മേദസ്സുകള്‍ അപ്രത്യക്ഷമാകുന്നു
- മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു.
- നെര്‍വ്‌സ് സിസ്റ്റം ശക്തമായിത്തീരുന്നു.
- ആത്മീയമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ പ്രാണായാമം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ സ്പിരിച്യുല്‍ പവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
Also read : യോഗയിൽ തുടക്കകാരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
Post Your Comments