GeneralYogaHealth & Fitness

യോഗയിൽ തുടക്കകാരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക

ആദ്യമായി യോഗ ചെയാൻ തുടങ്ങുന്നവർ ചുവടെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

  • ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക.
  • ആദ്യമൊക്കെ സന്ധികളിൽ വേദനയുണ്ടാവുന്നത് സ്വാഭാവികം. അതിനാൽ പ്രത്യേക ചികിൽസയൊന്നും തേടേണ്ടതില്ല
  • ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക. ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക.
  • ശ്വസനക്രിയ യോഗാനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്. അതിനാൽ ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക.
  • മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കാതെ ശാന്തമായ ഒരു ഇടം യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക.
  • പോസറ്റീവ് എനർജി ലഭിക്കാൻ തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങളെ സഹായിക്കും
  • യോഗ ചെയാനായി ഒരേ സമയം തന്നെ എല്ലാ ദിവസവും തിരഞ്ഞെടുക്കുക. നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നൽകാൻ സഹായിക്കും
  • യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും ദിവസവും യോഗയോടുള്ള താൽപര്യം വർധിപ്പിക്കും.
  • കിടക്ക ഒഴിവാക്കി തറയിൽ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാൻ.
  • യോഗാ സമയത്ത് ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ഒഴിവാക്കുക.
  • വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക.
  • ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് കൂടുതല്‍ നല്ലത്

Also read : നട്ടെല്ലിന്റെ അയവിന് പശ്ചിമോത്താനാസനം

shortlink

Related Articles

Post Your Comments

Related Articles


Back to top button