KeralaLatest News

കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടി വന്നതിന്‍റെ കാരണം വെളിപ്പെടുത്തി വി എം സുധീരൻ

തിരുവനന്തപുരം: താൻ എന്തിനാണ് കെ പി സി സി സ്ഥാവും ഒഴിഞ്ഞതെന്ന്‍ ആദ്യമായി വെളിപ്പെടുത്തി വി എം സുധീരൻ. ഗ്രൂപ്പ് സമ്മർദ്ദം സഹിക്കവയ്യാതെയാണ് രാജി വെച്ചത്. ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ട് ആക്രമിച്ചു. പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജി വെക്കുകയായിരുന്നു എന്നും സുധീരൻ പറഞ്ഞു. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്ക് കാരണം.

നല്ല പ്രവർത്തകരെ മാറ്റി നിർത്തി ഗ്രൂപ്പ് മാനേജർമാർക്ക് പ്രിയപ്പെട്ടവരെ സ്ഥാനങ്ങളിൽ വെക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. അത്തരം പ്രവർത്തനങ്ങളാണ് പാർട്ടിക്ക് പ്രതികൂലമായി ബാധിച്ചത്. സുധീരൻ കൂട്ടിച്ചേർത്തു. കെ എം മാണിയുടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ യു ഡി എഫിൽ അവസാനിച്ചിട്ടില്ല. സുധീരനോട് താല്പര്യമില്ലാതെ യു ഡി എഫിൽ എന്തിനാണ് നിൽക്കുന്നതെന്ന് പോലും കെ എം മാണി ചോദിച്ചു.

പി ജെ കുര്യൻ ഉമ്മൻചാണ്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. യുവ എം എൽ എ മാർ ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് സുധീരന്റെ പുതിയ വെളിപ്പെടുത്തൽ. അതേസമയം, നേതാക്കൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പാർട്ടി നയങ്ങളെ വിമർശിച്ചാൽ നടപടി സ്വീകരിക്കുമെന്നും യുവ എംഎൽഎമാരുടെ പരസ്യ വിമർശനം ശരിയായില്ലെന്നും എം എം ഹസ്സൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button