കനത്ത മഴയെ തുടര്‍ന്ന് കലുങ്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കോതമംഗലം ഭൂതത്താന്ക്കെട്ടിലാണ് കനത്ത മഴയില്‍ കലുങ്ക് ഇടിഞ്ഞുവീണത്. ഭൂതത്താന്‍ക്കെട്ട് ഇടമലയാര്‍ റോഡില്‍ ഇതോടെ ഗതാഗതം തടസപ്പെട്ടു. രണ്ട് ആദിവാസി ഊരുകളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു.
കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കു ശേഷമാണ് റോഡ് തകര്‍ന്നതെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവിടെ ഉണ്ടായിരുന്ന കലുങ്കിനോട് ചേര്‍ന്ന് ഏകദേശം 50 മീറ്ററോളം ദൂരം റോഡ് ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.
റോഡ് ഇടിഞ്ഞത് മൂലം വടാട്ടുപാറ- ഇടമലയാര്‍ ഭാഗം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഇവിടേയ്ക്കുള്ള പ്രധാന ഗതാഗതമാര്‍ഗ്ഗമാണ് ഈ റോഡ്. ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രത്തെ പുറം ലോകവുമായി ബന്ധപ്പെട്ടുത്തിയിരുന്ന പ്രധാന പാതയും ഇതുതന്നെ. ചികത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോതമംഗലം ഭാഗത്തേയ്ക്ക് തിരിച്ചവരും ഇവിടെ നിന്നും തിരിച്ച് വാടാട്ടുപാറ ഭാഗത്തേയ്ക്ക് പോകേണ്ടവരുമായ നിരവധിപേര്‍ റോഡിന്റെ ഇരുപുറവുമായി അകപ്പെട്ടതായും സൂചനയുണ്ട്. വിവരമറിഞ്ഞ് ജനപ്രതിനിധികളില്‍ ചിലരും സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments