പാലക്കാട് :യെമന്‍ പൗരനായ കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ പാലക്കാട്ടുകാരി നിമിഷ പ്രിയയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. നഴ്സായ യുവതിക്ക് വീടുമായോ നാടുമായോ ഏറെനാളായി അടുപ്പമില്ലായിരുന്നു. വര്‍ഷങ്ങളായി വിദേശത്തുള്ള നിമിഷയുടെ ജീവിതത്തിന്റെ ഉളളറകള്‍ തേടുകയാണ് കേരള പൊലീസും.
കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്തെ മാവിന്തോപ്പിനുളളില്. ഒറ്റപ്പെട്ട സ്ഥലത്ത് ,കാടുമൂടി അടഞ്ഞുകിടക്കുകയാണു നിമിഷയുടെ വീട്. നാടുമായോ ബന്ധുക്കളുമായോ അടുപ്പമില്ലാതിരുന്ന നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതായിരുന്നു.
തൊടുപുഴക്കാരന് ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുഹൃത്തായ യെമന്‍ പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി. വീടുമായും നാടുമായും നിമിഷ അകന്നു തുടങ്ങി.
നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. കൊലപാതകത്തിനു ശേഷം യെമനില്‍ ഒളിവില്‍ കഴിയുന്ന നിമിഷയുടെ വിവരങ്ങള്‍ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.
Post Your Comments