കൊച്ചി : എറണാകുളം മാർക്കറ്റിൽ മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ എത്തിയ സബ് ജഡ്‌ജി മാലിന്യ കൂമ്പാരത്തിനടുത്തിരുന്ന് പ്രതിഷേധിച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എ.എം. ബഷീറാണു ഇത്തരം ഒരു പ്രതിഷേധം നടത്തിയത്. മാലിന്യം മുഴുവനായി നീക്കം ചെയ്യാതെ താൻ എഴുന്നേൽക്കില്ലെന്ന് അറിയിച്ചതോടെ നിമിഷ നേരംകൊണ്ട് കോർപറേഷൻ അധികൃതർ പരിഹാരമുണ്ടാക്കി.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ചു നിരവധി പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു മുമ്പ് ലഭിച്ചിരുന്നു. കൂടാതെ ചില കടകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നെന്നും വിവരം കിട്ടി . ഇതിന്റെ അടിസ്‌ഥാനത്തിലാണു സബ് ജഡ്‌ജി പരിശോധനയ്‌ക്കെത്തിയത്.
പരാതി അന്വേഷിക്കാൻ സ്ഥലത്തെത്തിയപ്പോഴാണ് സബ് ജഡ്‌ജി മാലിന്യ കൂമ്പാരം കണ്ടത്. തുടർന്ന് അദ്ദേഹം പ്രതിഷേധം തുടർന്നു. ഒടുവിൽ സംഭവം മാധ്യമങ്ങൾ വർത്തയാക്കിയപ്പോഴാണ് കോർപറേഷൻ അധികൃതർ പരിഹാരം കണ്ടത്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കത്തെ നിരീക്ഷിക്കുവാന്‍ കച്ചവടക്കാരെയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നു എ.എം. ബഷീര്‍ പറഞ്ഞു.
അതേസമയം ജഡ്‌ജിന്റെ പ്രതിഷേധത്തിനിടെ മാലിന്യവുമായി പുറത്തുനിന്നെത്തിയ ഒരു വാഹനം മാര്‍ക്കറ്റിലെ വ്യാപാരികള്‍ പിടികൂടി. ഇയാള്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ജഡ്‌ജിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു സെന്‍ട്രല്‍ പോലീസെത്തി വാഹന ഉടമയെ അറസ്‌റ്റ് ചെയ്‌തു.
Post Your Comments