മസ്‌ക്കറ്റ് : ഒമാനിലുണ്ടായ മേകുനു ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സലാലയില്‍ നിന്നും കാണാതായ തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് റയ്‌സൂത്തിലെ വാദിയില്‍ നിന്നും കണ്ടെടുത്തത്. ഇതോടെ മേകുനുവില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് നായയുടെ സഹായത്തോടെ റോയൽ ഒമാൻ പോലീസും മറ്റു അധികൃതരും മധുവിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുകയായിരുന്നു.
മധുവിനെ കാണാനില്ലെന്ന് മേയ് 28നാണ് റോയല്‍ ഒമാന്‍ പൊലീസും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചത്. മധുവിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് കഴിഞ്ഞ ദിവസവും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. വാദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവും ബീഹാര്‍ സ്വദേശി ശംസീറും ഒഴുക്കില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം മേകുനു രക്ഷാ പ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമാനി യുവാവ് ഹസ്സന്‍ അല്‍ മഹ്‌രിയും മരണത്തിന് കീഴടങ്ങി. മെയ് 28ാം തിയതി പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയ രണ്ട് വാഹനങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഹസ്സന്‍ അല്‍ മഹ്‌രി ചികിത്സയിലായിരുന്നു.
Also read : മേകുനു വീശിയടിച്ചു : കാണാതായവരില്‍ മലയാളിയും
Post Your Comments