മുംബൈ: ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. മുംബൈ വര്‍ളിയിലാണ് പ്രഭാദേവീ ബ്യൂമോണ്ട് ടവഴേിസിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്ത് ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Also Read : ശിരോവസ്ത്രം ധരിക്കണമെന്ന് ആവശ്യം: ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും സൗമ്യ സ്വാമിനാഥന് പിന്മാറി
നിരവധി സിനിമാ താരങ്ങള്‍ ഇവിടെ താമസിക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തീ പിടിച്ച കെട്ടിടത്തിന്റെ 26-ാം നിലയില്‍ ദീപികാ പദുകോണിന് ഒരു ഫ്ലാറ്റുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെയാണ് കെട്ടിടത്തിന് തീപിടിച്ച കാര്യം പുറത്തറിയുന്നത്.
Post Your Comments