ന്യൂഡല്‍ഹി: ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ പിന്മാറി. ഇറാനില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് സൗമ്യ സ്വാമിനാഥന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയത്. സൗമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 4 വരെ ആണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇറാനിലെ ഹമദാനിലാണ് ചാമ്പ്യന്‍ഷിപ്പ്.
എന്നാല്‍ ഹിജാബ് ധരിക്കുന്നത് തന്റെ മനുഷ്യാവകാശത്തിന് മേലുള്ള ലംഘനമാണെന്ന് താരം പറയുന്നു. നിര്‍ബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന നിയമം എന്റെ മനുഷ്യാവകാശത്തിനുമേലുള്ള ലംഘനമാണ്. എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തേയും ചിന്തിക്കാനുള്ള അവകാശത്തേയും മതപരമായ അവകാശത്തേയും ബാധിക്കുന്ന ഒന്ന്. നിലവിലെ സാഹചര്യത്തില്‍ ഇറാനിലേയ്ക്ക് പോകാതിരിക്കുക എന്നത് മാത്രമാണ് എനിക്ക് മുന്‍പിലുള്ള മാര്‍ഗ്ഗം.
എന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതേയുള്ളു വഴിയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. വരാനിരിക്കുന്ന ഏഷ്യന്‍ നാഷണ്‍സ് കപ്പ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യന്‍ വിമന്‍സ് ടീമില്‍ നിന്നും പിന്മാറണമെന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 4 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ശിരോവസ്ത്രമോ ബുര്‍ഖയോ നിര്‍ബന്ധിതയായി ധരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സൗമ്യ പറഞ്ഞു.
Post Your Comments