വാഷിംഗ്ടണ്‍ : ആശുപത്രിയില്‍ നിന്ന് കുട്ടികളെ മാറിയെന്ന് തിരിച്ചറിഞ്ഞത് 72-ാം വയസില്‍ : അപ്രതീക്ഷിതമായ തിരിച്ചറിവില്‍ വീട്ടുകാര്‍ ഞെട്ടലിലാണ്.
ആശുപത്രിയില്‍ കുട്ടികള്‍ മാറിപ്പോയെന്ന് മനസ്സിലായത് കുട്ടികള്‍ക്ക് 72 വയസ്സായപ്പോള്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. ഡെനിസ് ജുനെസ്‌കിയും ലിന്‍ഡ ജോര്‍ഡീനുമാണു കഥാപാത്രങ്ങള്‍. ജനന സമയത്ത് അവര്‍ ഇരുവരെയും ബന്ധുക്കള്‍ക്കു കിട്ടിയതു പരസ്പരം മാറി. ആശുപത്രിയിലെ നഴ്സുമാര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന് ഇപ്പോള്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമില്ല. ജുനെസ്‌കി വളരേണ്ടിയിരുന്നതു ലിന്‍ഡയുടെ വീട്ടില്‍. ലിന്‍ഡ ജുനെസ്‌കിയുടെ വീട്ടിലും.
72ാം വയസ്സില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍, ഡെനിസ് ജുനെസ്‌കിയാണ് ആദ്യം കാര്യം മനസ്സിലാക്കുന്നത്. ജുനെസ്‌കിയുടെ ഡിഎന്‍എ കുടുംബത്തിലുള്ളവരുമായി തീരെ യോജിക്കുന്നില്ല. തുടക്കത്തില്‍ ഒന്നു സംശയിച്ചെങ്കിലും ജുനെസ്‌കി ഒരു ടെസ്റ്റ് കൂടി നടത്തി. ആദ്യടെസ്റ്റിലെ അതേഫലം. എവിടെയോ എന്തോ തെറ്റു സംഭവിച്ചിരിക്കുന്നു. ഏഴു പതിറ്റാണ്ടിനു മുമ്പ് യഥാര്‍ഥ മാതാപിതാക്കള്‍ക്കു പകരം ജുനെസ്‌കി എത്തിപ്പെട്ടതു മറ്റൊരു കുടുംബത്തില്‍. യാഥാര്‍ഥ്യം തിരിച്ചറിയാതെ ജീവിക്കുകയായിരുന്നു ഇക്കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍. 72ാം വയസ്സില്‍ കൊച്ചുമക്കളുമായി ജീവിക്കുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാകുന്നത്.
ഏപ്രിലില്‍ ആശുപത്രിയില്‍വച്ചു ജനനസമയത്തു പരസ്പരം മാറിപ്പോയതിനാല്‍ ഇതരജീവിതം ജീവിച്ച രണ്ടു സ്ത്രീകളും കണ്ടുമുട്ടി. ഡെനിസ് ജുനെസ്‌കിയും ലിന്‍ഡ ജോര്‍ഡീനും. ജുനെസ്‌കി ജീവിക്കേണ്ടിയിരുന്നത് ലിന്‍ഡയുടെ വീട്ടില്‍. ലിന്‍ഡ ജുനെസ്‌കിയുടെ വീട്ടിലുമായിരുന്നു കഴിയേണ്ടിയിരുന്നത്. ഓരോരുത്തരും അവര്‍ അവരുടെ യഥാര്‍ഥ കുടുംബത്തിലാണു ജീവിക്കുന്നത് എന്നാണു വിചാരം. ചിലരുടയെങ്കിലും ജീവിതം യഥാര്‍ഥ കുടുംബത്തിലല്ല എന്നതല്ലേ വാസ്തവമെന്ന് ജുനെസ്‌കി ചോദിക്കുന്നു.
Post Your Comments