ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ ഹിറ്റ്‌ലിസ്റ്റില്‍ നിരവധി പ്രമുഖരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സിനിമാ താരവും നാടക നടനുമായ ഗിരീഷ് കര്‍ണാട് ഉള്‍പ്പെടെ നിരവധി പേര്‍ ഗൗരി ലങ്കേഷിന്റെ കൊലിയാളികളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബി.ടി ലളിതാ നായിക്, ഗുരു വീരഭദ്ര ചാന്നാമല സ്വാമി, യുക്തിവാദി സി.എസ് ദ്വാരകനാഥ് തുടങ്ങിയവര്‍ ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോലീസ് പിടിയിലായ പ്രതികളിലൊരാളുടെ ഡയറിയിലാണ് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക കണ്ടെത്തിയത്. പ്രാചീന ലിപിയായ ദേവനാഗരി ലിപിയിലാണ് ഇവ എഴുതിയിരുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങള്‍ക്ക് എതിരായതാണ് പട്ടികയില്‍ ഇവര്‍ ഉള്‍പ്പെടാന്‍ കാരണമായത്.
കഴിഞ്ഞ ദിവസം പിടിയിലായ വിജയപുര സ്വദേശി പരശുറാം വാഗ്മറെ കേസില്‍ ഗൂഡാലോചന നടത്തിയതായി പോലീസ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും പ്രത്യേക പോലീസ് സംഘം അറിയിച്ചു. ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ അറസ്റ്റിലാ കുന്ന ആറാമത്തെയാളാണ് പരശുറാം വാഗ്മറെ.
ഹിന്ദു യുവ സേന നേതാവ് കെ.ടി. നവീന്‍കുമാര്‍, അമോല്‍ കാലെ, മനോഹര്‍ ഇഡ്വെ, സുജീത്കുമാര്‍, അമിത് ദേഗ്വെകര്‍ എന്നിവരാണു നേരത്തെ അറസ്റ്റിലായത്. കാലെയും ദേഗ്വെകറും മഹാരാഷ്ട്രക്കാരാണ്. മറ്റു മൂന്നു പേരും കര്‍ണാടക സ്വദേശികളാണ്. നവീന്‍കു മാറാണ് ആദ്യം അറസ്റ്റിലായത്.
Post Your Comments