India

എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല ഇതേത്തുടർന്നാണ് കേന്ദ്രം പുതിയ തീരുമാനം എടുത്തത്.

എയർ ഇന്ത്യ കമ്പനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് പൂര്‍ണമായി വിറ്റഴിക്കാന്‍ തീരുമാനിച്ചാൽ ഏറ്റെടുക്കാൻ ആളുകൾ വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ക്കായുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാൽ ഒരു കമ്പനിപോലും അതിൽ പങ്കെടുത്തില്ല. ഇതേത്തുടർന്നാണ് പൂർണമായും ഓഹരി വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button