ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി അത്യാവശ്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമൊരുക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). വെബ്സൈറ്റില്‍ നിന്നും ആധാര്‍ ഉടമകളുടെ അപ്ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് യുഐഡിഎഐ ഒരുക്കുന്നത്. സേവനത്തിന്റെ ബീറ്റാ പതിപ്പാണ് ഇപ്പോള്‍ വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ആധാര്‍ വാങ്ങിയ ശേഷം മേല്‍വിലാസം, ജനന തീയതി തുടങ്ങിയ വിവരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇത് മറ്റ് സേവനങ്ങള്‍ക്കുള്ള രേഖയായും സമര്‍പ്പിക്കാം. യുഐഡിഎഐ വെബ്സൈറ്റില്‍ ആധാര്‍ അപ്ഡേറ്റ് ഹിസ്റ്ററി എന്ന ഓപ്ഷന് തിരഞ്ഞെടുത്ത ശേഷം അവിടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കാപ്ചയും നല്‍കണം. അപ്പോള്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്യുന്ന വഴി അപ്ഡേറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാം.
Post Your Comments