മോസ്കോ: 2026 ഫുട്ബോൾ ലോകകപ്പ് വേദി തീരുമാനിച്ചു. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായിട്ടായിരിക്കും ലോകകപ്പ് നടത്തുക. മൊറോക്കോയെ പിന്തള്ളിയാണ് വടക്കേ അമേരിക്ക ഈ നേട്ടം കൈവരിച്ചത്. വിവിധ അംഗരാജ്യങ്ങൾ പങ്കെടുത്ത ഫിഫ കോണ്‍ഗ്രസിൽ 210 ല്‍ 134 അംഗങ്ങൾ വടക്കേ അമേരിക്കയെ പിന്തുണച്ചപ്പോൾ 65 വോട്ടുകൾ മാത്രമാണ് മൊറോക്കോയ്ക്കു ലഭിച്ചത്. ഏഴു രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നേരത്തെ ഫുട്ബോൾ ലോകകപ്പിനു മെക്സിക്കോയും (1970, 1986) യുഎസും (1994) വേദിയായിട്ടുണ്ട്. കാനഡ 2015 ൽ വനിതാ ലോകകപ്പിനു വേദിയായി.
ഇതുവരെയുള്ളതിൽവെച്ച് വലിയ ടൂർണമെന്റിനാകും 2026 ലെ ലോകകപ്പ് സാക്ഷ്യം വഹിക്കുക. 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 34 ദിവസങ്ങളിലായി 80 മത്സരങ്ങൾ നടക്കും.
Post Your Comments