![Video of girl being molested goes viral](/wp-content/uploads/2018/06/GANG-RAPE-2.png)
നളന്ദ(ബീഹാർ): ഒരു കൂട്ടം യുവാക്കൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. വിഡീയോയിൽ യുവാക്കൾ പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുന്നതും ഒപ്പമുളവർ സംഭവം ഫോണിൽ പകർത്തുന്നതും വ്യക്തമാണ്. ഹിൽസാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവം വാർത്തയായതോടെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ALSO READ: നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
Post Your Comments