സ്കൂളുകളില്‍ ഇനി മുതല്‍ സന്യാസിമാരുടെ പ്രഭാഷണവും. സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഡയറക്ടറുടെ ഉത്തരവ് പ്രകാരം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സ്കൂളുകളില്‍ സന്യാസിമാരുടെ ധര്‍മ്മ പ്രഭാഷണങ്ങള്‍ നടക്കുക. രാജസ്ഥാനിലെ സ്കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം.
മാസത്തിലെ ആദ്യ ശനിയാഴ്ച പ്രശസ്തരായ ആളുകളുടെ ജീവചരിത്രം വായിക്കല്‍, രണ്ടാമത്തെ ശനിയാഴ്ച പ്രചോദനവും ധാര്‍മിക മൂല്യവും പകരുന്ന കഥകളുടെ വായന, നാലാമത്തെ ശനിയാഴ്ച ചോദ്യോത്തര പരിപാടി, അഞ്ചാമത്തെ ശനിയാഴ്ച ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ കളികള്‍ എന്നിവയും നടപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാരേതര സ്കൂളുകളിലും സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകള്‍, റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, വിദഗ്ധ പരിശീലന ക്യാമ്പുകള്‍, അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശഭക്തിഗാനാലാപനവും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments