തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന്‍ ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്റെ കാഴ്ച ക്രമേണ നഷ്ടപ്പെടുന്നതില്‍ മനംനൊന്താണ് കൂട്ട അത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ ചെയ്ത സുകുമാരന്‍ നായരും കുടുംബവും കഴിഞ്ഞ മാസം 15ന് കന്യാകുമാരിയിലെ ജ്യോത്സ്യന്‍ ആനന്ദിനെ കാണാന്‍ പോയിരുന്നു.
മകന്‍ സനാദന്റെ വിവാഹം എന്നുണ്ടാകുമെന്നറിയാനായിരുന്നു യാത്ര. 47 വയസിന് ശേഷമാകും വിവാഹമെന്ന് പറഞ്ഞതായി ജ്യോത്സ്യന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. സന്യാസിയായവനുള്ള ആഗ്രഹം സനാദന്‍ പ്രകടപ്പിച്ചതായി ജ്യോത്സന്‍ പറയുന്നു. ഒരു പെട്ടി തന്റെ വീട്ടില്‍ വച്ച് മടങ്ങി. പെട്ടി പിന്നീട് എടുക്കാമെന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഫോണിലൂടെ അറിയിച്ചതായും ജോത്സ്യന്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കി.
ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലെഴുതിയ ഇഷ്ടദാനമായിരുന്നു പെട്ടിക്കുള്ളില്‍. നാലു സെന്റും വീടും എഴുതി നല്‍കിതായി പറയുന്നു. ഇതു തനിക്ക് വേണ്ടെന്നാണ് ജ്യോത്സന്‍ പൊലീസിനോട് പറയുന്നത്. തിരിച്ചെത്തിയ കുടുംബം മൂന്നു ദിവസം ലോഡ്ജില്‍ താമസിക്കുകയും ചെയ്തു. സനാദന് കണ്ണിന് ഗുരതരമായ അസുഖമുണ്ടെന്ന കാര്യം വീട്ടില്‍ നിന്നും ലഭിച്ച ആശുപത്രി രേഖകളില്‍ നിന്നാണ് പൊലീസ് മനസാക്കിയത്. സനാദനാണ് ആദ്യം ജീവനൊടുക്കിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.
Post Your Comments