ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണവുമായി ബന്ധപ്പെട്ട് വിവാദം അവസാനിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ലെന്ന വിവാദത്തിനാണ് ഇപ്പോള്‍ വിരാമമാകുന്നത്. കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഗാന്ധി ക്ഷണിച്ചു.
ഈ മാസം 13ന് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ചാണ് ഇഫ്താര്‍ വിരുന്ന്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇഫ്താര്‍ വിരുന്നിന് പ്രണബ് മുഖര്‍ജിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവരെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കാത്തത് വിവാദമായിരുന്നു.
Also Read :പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ശിവസേന
എന്നാല്‍ ആര്.എസ്.എസ് ആസ്ഥാനത്ത് ചെന്ന് അദ്ദേഹം തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്മാരെ ആശീര്‍വദിച്ചതിനെതെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രപതിയായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസിന്റെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും മുതിര്‍ന്ന നേതാവാണ് പ്രണബ് മുഖര്‍ജി.
Post Your Comments