കുവൈറ്റ് : 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് കുവൈറ്റിൽ ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് മുഖേനെ ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിനായി നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.
ഉദ്യോഗാര്‍ഥികൾക്ക് പരിശീലനവും റിക്രൂട്ട്മെന്റും തികച്ചും സുതാര്യവും സൗജന്യവുമാണ്. യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേനെ ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. കൂടാതെ ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.
വെബ്സൈറ്റ് www.norkaroots.net
Also read : ദുബായിൽ സ്കൂളുകൾക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
Post Your Comments