സിംഗപ്പുര്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പുരിലെത്തിയത് സഞ്ചരിക്കുന്ന സ്വന്തം ടോയ്‌ലറ്റുമായി. ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പുരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും.
വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്‍റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനുമുന്‍പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനില്‍ ബെയ്ജിംഗിലേക്കായിരുന്നു. ഇത് ചരിത്ര കൂടികാഴ്ചയായാണ് ലോകം ഉറ്റുനോക്കുന്നത്.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് ഉച്ചകോടി. നേരത്തെ, നിശ്ചയിച്ച കൂടിക്കാഴ്ച സംബന്ധിച്ച് ട്രംപ് സ്വീകരിച്ച വ്യത്യസ്ത നിലപാപാടുകള്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ആദ്യം ഉച്ചകോടി നടക്കുമെന്ന് പറഞ്ഞ ട്രംപ് പിന്നീട് ഇത് നടക്കില്ലെന്ന് പറഞ്ഞു, അതിനുശേഷം ഉച്ചകോടി നടക്കാന്‍ സാധ്യതകള്‍ ബാക്കിയാണെന്ന് വ്യക്തമാക്കി. ഒടുവില്‍ ഉച്ചകോടി നടക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
Post Your Comments