തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു. ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്‍റെ പരാതിയെ തള്ളിക്കൊണ്ടാണ് വരണാധികാരി നാമനിർദ്ദേശപത്രിക സ്വീകരിച്ചത്. കെ.സുരേഷ് കുറുപ്പ് എംഎല്‍എയാണ് പത്രിക സ്വീകരിക്കുന്നതിനെതിരെ പരാതി നല്‍കിയത്. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം, ഇടതു സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും വരണാധികാരി സ്വീകരിച്ചു.
ALSO READ: ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്; രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്
Post Your Comments