തിരുവനന്തപുരം: ഭക്ഷണത്തിന് വമ്പന്‍ വിലക്കുറവുമായി ജയില്‍ വകുപ്പിന്റെ ഹോട്ടല്‍. വളരെ ചുരുങ്ങിയ വിലയാണ് ആഹാരത്തിന് ജയില്‍ വകുപ്പിന്റെ ഹോട്ടലില്‍ ഈടാക്കുന്നത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റിന്റെ അകത്ത് ജയില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഫോര്‍ ഫ്രീഡമെന്ന ഹോട്ടലിലാണ് വിഭവങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്നത്.
ഹോട്ടലില്‍ ചപ്പാത്തിക്കും ചിക്കന്‍കറിക്കും കൂടി 30 രൂപ മാത്രമാണ് ഈടാക്കുന്നത്. 60 രൂപ മാത്രമാണ് ഇവിടെ ചിക്കന്‍ ബിരിയാണിയുടെ വില. ചപ്പാത്തിയും വെജ് കറിയും 20 രൂപ. പുറത്ത് ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയാണെങ്കില്‍ ജയില്‍ ഹോട്ടലില്‍ 10 രൂപ മാത്രമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തെ ന്യായവില ഹോട്ടലിന്റെ വിജയത്തിനുസരിച്ച് മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപ്പിക്കാനാണ് ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നത്.
Post Your Comments