സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ ആദ്യ പ്രതികരണവുമായി ട്രംപും കിമ്മും. സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിമ്മുമായി നല്ല രീതിയിലുള്ള ബന്ധം തുടരാനാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ കിമ്മും ആദ്യ പ്രതികരണം അറിയിച്ചു. പഴയ കാര്യങ്ങള്‍ അപ്രസക്തമാണെന്നും ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും കിം വ്യക്തമാക്കി.
Also Read : യുഎസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നത് ഉത്തര കൊറിയന്‍ ആണവായുധങ്ങളെന്ന് കിം ജോങ് ഉന്‍
ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കംമുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി. ഉത്തരകൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാന്‍ ഉത്തരകൊറിയയ്ക്കു ‘സവിശേഷമായ’ സുരക്ഷാ ഉറപ്പുകള്‍ നല്‍കാമെന്നു യുഎസ് അറിയിച്ചിരുന്നു.
യുഎസുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂര്‍വമായ അവസരമാണിതെന്നുമാണ് ഇരു രാജ്യക്കാരും അവകാശപ്പെടുന്നത്. ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിന്റെ സംഘത്തിലുള്ളത്.
Post Your Comments