Uncategorized

കിമ്മുമായി കരാറിലൊപ്പിട്ടു? ട്രംപ് നല്‍കുന്ന സൂചന ഇങ്ങനെ

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ കിമ്മുമായി കരാറിലൊപ്പിട്ടെന്ന് സൂചന നല്‍കി ട്രംപ്. യുഎസ്- ഉത്തരകൊറിയ ഉഭയകക്ഷികരാറിന് സാധ്യതയുണ്ടെന്നും ത്തരകൊറിയയുമായി ഒരു കരാര്‍ ഒപ്പിട്ടെന്ന് ട്രംപ് പറഞ്ഞതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഇരുവരും കരാറില്‍ ഒപ്പിട്ടെങ്കിലും എന്ത് കരാണാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

Also Read : കിമ്മിന് ഭയം : ട്രംപിനെ കാണാനെത്തിയത് സ്വന്തം ടോയിലറ്റുമായി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച തുടരും. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ട്രംപും കിമ്മും രംഗത്തെത്തിയിരുന്നു.

Also Read : ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിമ്മുമായി നല്ല രീതിയിലുള്ള ബന്ധം തുടരാനാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ കിമ്മും ആദ്യ പ്രതികരണം അറിയിച്ചു. പഴയ കാര്യങ്ങള്‍ അപ്രസക്തമാണെന്നും ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും കിം വ്യക്തമാക്കി. കഴിഞ്ഞ കാര്യങ്ങള്‍ ഇരുവരും മറന്നുവെന്നും ഇരുവരും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button