Kerala

അന്യായ ഫീസ് വര്‍ധന; ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും

കൊച്ചി: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളിലെ അന്യായ ഫീസ് വര്‍ധനനവിനെതിരെ സമരത്തിനൊരുങ്ങി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കുട്ടികളേയും മാതാപിതാക്കളേയും വഞ്ചിക്കുന്ന തരത്തില്‍ അന്യായമായി ഫീസ് വര്‍ധിപ്പിക്കുകയും അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കുകയും ചെയ്തതിനെതിരെയാണ് ഓള്‍ കേരള പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സമരത്തിനോരുങ്ങുന്നത്. 15നുമുമുമ്പ് കുട്ടികളെ ക്ലാസില്‍ ഇരുത്തണമെന്നും കുറ്റക്കാരായ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.

അല്ലാത്തപക്ഷം സ്‌കൂളിനുമുന്നില്‍ മാതാപിതാക്കളും കുട്ടികളുമടക്കം നിരാഹാരമിരിക്കും. ഫീസ് വര്‍ധനനക്കെതിരെ പ്രതിഷേധിച്ച രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികാരനടപടിയായാണ് കുട്ടികളുടെ ടിസി നല്‍കി അധികൃതര്‍ രക്ഷിതാക്കളോട് പകരം വീട്ടിയത്. പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളിലെ അഞ്ചു കുട്ടികളെയാണ് ഫീസ് അടക്കാത്തതിന്റെ പേരില്‍ പുറത്താക്കിയത്. എന്നാല്‍ കുട്ടികളുടെ അധ്യയനം മുടങ്ങുന്നത് കാണിച്ച്‌ പരാതികള്‍ നല്‍കിയെങ്കിലും കളക്ടറും പോലീസും വിദ്യാഭ്യാസവകുപ്പും നടപടി എടുത്തില്ലെന്ന് അവര്‍ ആരോപിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍പോലും വികസിപ്പിക്കാത്ത സ്‌കൂള്‍, ഫീസ് വര്‍ധിപ്പിച്ചതില്‍ പിടിഎ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ഭാരവാഹികളുടെ മക്കള്‍ ഉള്‍പ്പടെ 47 വിദ്യാര്‍ഥികളെ അധികൃതര്‍ ലൈബ്രറിയില്‍ പൂട്ടിയിട്ടു. ഇതിനെതിരെ കലക്ടര്‍, വിദ്യാഭ്യാസവകുപ്പ്, പനങ്ങാട് എസ്‌ഐ, തേവര സിഐ, സിബിഎസ്‌ഇ, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തെറ്റുപറ്റിയതായി പ്രിന്‍സിപ്പല്‍ എഴുതിനല്‍കിയിട്ടും തെളിവില്ലെന്ന കാരണംപറഞ്ഞ് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button