ആലപ്പുഴ : നിധിപ്പെട്ടി കണ്ടെത്തിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലേയ്ക്ക് ആയിരങ്ങളുടെ ഒഴുക്ക്. ക്ഷേത്രത്തിലെ പുരാതനമായ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ നിധിപെട്ടി കണ്ടെത്തിയത്. ‘നിധിപ്പെട്ടി’യുടെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായി. ഇതോടെ ക്ഷേത്രത്തിലേയ്ക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. വൈകിട്ട് മൂന്നരയോടെ ക്ഷേത്രം നാട്ടുകാരെക്കൊണ്ട് നിറഞ്ഞു.
ALSO READ: നിധികിട്ടുന്നതിന് നരബലി: പൂജാരി അടക്കം നാല് പേര്‍ പിടിയില്‍
അറ പൊളിക്കും മുന്‍പു തന്നെ ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. കണ്ടെത്തിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇരുമ്ബ് പെട്ടി രണ്ട് ആഴ്ച മുന്‍പു വരെ ഉപയോഗിച്ചതാണെന്നും അറ പൊളിക്കും മുന്‍പു തന്നെ പെട്ടിയില്‍ ഉണ്ടായിരുന്ന ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതോടെ രംഗം അല്‍പ്പം ശാന്തമായി. എന്നാൽ പെട്ടി തുറന്നു കാണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് ഊട്ടുപുരയില്‍ നിന്ന് പുറത്തെടുത്ത പെട്ടി ജനങ്ങളുടെ സാന്നിധ്യത്തി തുറന്നു കാണിച്ചു. ഇതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്.
Post Your Comments