പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു ഗള്‍ഫ് രാജ്യമാണ്. സമൂഹത്തിലെ അവബോധമില്ലായ്മയും അതിഥികള്‍ക്കുമുന്നില്‍ മേനി നടിക്കുന്നതിന് റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വലിയ പാര്‍ട്ടികള്‍ നടത്തുന്നതുമാണ് ആഹാരം പാഴാക്കി കളയുന്നതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
read more : മതിമറന്ന് അൽപവസ്ത്രം ധരിച്ചും മദ്യപിച്ചും പുരുഷന്മാരെ ആകർഷിക്കാൻ സുന്ദരികൾ: ചിത്രങ്ങള്‍ കാണാം
സൗദി അറേബ്യയാണ് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കി കളയുകയാണ്. വര്‍ഷം 4900 കോടി റിയാലാണ് ഇങ്ങനെ പാഴാക്കുന്ന ഭക്ഷണത്തിന്റെ വില. ഭക്ഷണം പാഴാക്കുന്നതിനും ധൂര്‍ത്തിനുമെതിരെ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സൗദി ശൂറാ കൗണ്‍സില്‍. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ മാസാവസാനത്തോടെ ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്കുവരുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Also Read : ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിയോട് യുവതി ആവശ്യപ്പെട്ടത് മറ്റൊന്ന്; അമ്പരന്ന് യുവാവ്
ഒരു വര്‍ഷം ആഗോളതലത്തില്‍ പാഴാക്കുന്ന ഭക്ഷണം ശരാശരി 115 കിലോ ആണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്ന സൗദിയില്‍ അത് 250 കിലോയാണ്. 2017 ലെ കണക്ക് പ്രകാരം ജിദ്ദ റെഡ് സീ മാളിലെ ഫുഡ് കോര്‍ട്ട് റെസ്റ്റോറന്റുകള്‍ പാഴാക്കിയത് 49 ടണ്‍ ഭക്ഷണമാണ്. 1,44,000 പേര്‍ക്കുള്ള ഭക്ഷണമാണ് പാഴാക്കികളഞ്ഞത്.
Post Your Comments