പ്രവർത്തി ദിവസങ്ങളിൽ നന്നായി ജോലി ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷുകാരിൽ മിക്കവരും അവധികൾ ലഭിക്കുമ്പോൾ അത് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നന്നായി ആഘോഷിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്. തുളച്ച് കയറുന്ന തണുപ്പ് വക വയ്ക്കാതെ അൽപവസ്ത്രം ധരിച്ച് പുരുഷന്മാരെ ആകർഷിക്കാൻ സുന്ദരികൾ ധാരാളമായി തെരുവിലിറങ്ങുന്നുണ്ട്. ഈ അവസരത്തിൽ മദ്യപിച്ച് ലക്ക് കെട്ടവരെ വീട്ടിൽ എത്തിച്ച് പൊലീസ് മടുത്തുവെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ അതിരാവിലെ തന്നെ ഇത്തരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നിരവധി പേരാണ് വിവിധ തെരുവുകളിലെത്തിയിരുന്നത്.
ബെർമിങ്ഹാം, മാഞ്ചസ്റ്റർ, ന്യൂകാസിൽ സിറ്റി സെന്ററുകളിൽ പമ്പുകളിൽ നിന്നും ക്ലബുകളിൽ നിന്നും രാത്രി വൈകുവോളം നീണ്ട ആഘോഷം കഴിഞ്ഞ് ലഹരിയിൽ ആടിയാടി പോകുന്ന നിരവധി പേരെ ഈ അവസരത്തിൽ കണ്ടിരുന്നു. ദുഃഖവെള്ളിയും ഈസ്റ്റർ മൺഡേയും ചേർന്ന് ഈ വീക്കെൻഡിൽ രണ്ട് ദിവസം അധികം അവധി ലഭിച്ചതാണ് മിക്കവരെയും മതിമറന്നാഘോഷിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിലർ ആഘോഷത്തിന്റെ അതിര് ലംഘിക്കാൻ തുടങ്ങിയതാണ് അധികൃതരുടെ തലവേദന വർധിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ നാല് ദിവസത്തെ ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡ് സമാഗതമായപ്പോൾ അതും മതിമറന്ന് ആഘോഷിക്കാൻ ബ്രിട്ടീഷ് ജനത തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. നിരവധി പേർ ലഹരിയിൽ കാലിടറി തെരുവുകളിൽ വീണ് കിടക്കുന്നത് കാണാമായിരുന്നു. ചിലർ ഛർദിക്കുന്നുമുണ്ടായിരുന്നു. ചിലരെ സുഹൃത്തുക്കൾ എടുത്തുകൊണ്ട് പോയി വീട്ടിലെത്തിക്കേണ്ടിയും വന്നിരുന്നു. ഇത്തരക്കാരെ കൊണ്ടുപോകുന്നതിനായി ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലേക്ക് നിരവധി ആംബുലൻസുകളാണ് കുതിച്ചെത്തിയിരുന്നത്. നഗരത്തിലെ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളിലും ഈ അവസരത്തിൽ ആളുകളേറെ എത്തുന്നുണ്ട്. രാത്രി സ്നാക്ക്സ് കഴിക്കാനായി നിരവധി പേർ ക്യൂ നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്.
Post Your Comments