
ലണ്ടൻ: ലണ്ടനിലെ ഒരു ക്രിമിനോളജി വിദ്യാര്‍ത്ഥിയായ യുവതി ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനോടൊപ്പം മറ്റൊരു കാര്യവും ആവശ്യപ്പെട്ടു. തന്നെ ചിലന്തിയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. പ്രമുഖ ഡെലിവറി കമ്പനിയായ ഡെലിവറോയുടെ ഔട്ട് ലെറ്റില്‍ വിളിച്ചാണ് യുവതി സഹായം അഭ്യർത്ഥിച്ചത്.
Read Also: ‘പ്രണയക്കൊല’ : മരിച്ച യുവാവിന്‌റെ പിതാവ് പകരമായി നല്‍കിയത് ഇഫ്താര്‍ വിരുന്ന്
കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഒരാളെ ഇവിടേക്ക് അയച്ചു. വീട്ടിലെത്തിയ ഡെലിവറി ബോയ് ചിലന്തിയെ കീഴടക്കുകയും ചെയ്‌തു. ഇക്കാര്യങ്ങള്‍ പങ്ക് വച്ച് കൊണ്ട് യുവതി തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്തായാലും ഇങ്ങനെയൊരു സംഭവം ഇതാദ്യമായിട്ടായിരിക്കും എന്നാണ് പലരുടെയും അഭിപ്രായം.
Post Your Comments