ന്യൂഡൽഹി: പ്രധാനമന്ത്രിയെ കൊല്ലാൻ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തൽ ആളുകളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഭീഷണിക്കത്ത് ലഭിച്ചതായാണ് സർക്കാർ പുറംലോകത്തെ അറിയിച്ചത് എന്നാൽ കത്തിൽ അത്തരം പരാമർശങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദളിത് ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരാളുടെ വസതിയില്‍നിന്ന് ഭീഷണി കത്ത് ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴാണ് ഈ കത്തിനെക്കുറിച്ച് പുറത്തറിയുന്നത് .
എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ വധിച്ചതുപോലെ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നാണ് കത്തില്‍ പറയുന്നത്. എന്നാൽ ഭീമ-കൊറേഗാവ് സംഘര്‍ഷം സൃഷ്ടിച്ചതെന്ന് എല്ലാവർക്കും അറിയാം. യഥാർത്ഥ പ്രതികളെയുമല്ല പോലീസ് പിടിച്ചിരിക്കുന്നത്. അധികാര ദുർവിനിയോഗമാണ് നടക്കുന്നതെന്നും ശരത് പവാര്‍ തുറന്നടിച്ചു.
Post Your Comments