Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കുമ്മനം വീണ്ടും കേരളത്തിലേക്ക്; പ്രധാന ഉദ്ദേശം ഇത്

പത്തനംതിട്ട: മിസോറം ഗവര്‍ണറായ ശേഷം കുമ്മനം രാജശേഖരന്‍ ആദ്യമായി കേരളത്തിലെത്തുന്നു. ഒരു പ്രധാന ലക്ഷ്യത്തോടെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. വ്യാഴാഴ്ച കോഴിക്കോടാണ് അദ്ദേഹം എത്തുന്നത്. ശേഷം മുന്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി മുഖ്യാതിഥിയാവുന്ന ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ ആദരിക്കുന്ന കോഴിക്കോട്ടെ ചടങ്ങില്‍ അദ്ദേഹം പങ്കടുക്കും.

എന്നാല്‍ കേരളത്തിലെത്തുന്ന അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ശബരിമല സന്ദര്‍ശിക്കുക എന്നതാണ്. 16-നു രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനിലെത്തുന്ന കുമ്മനം, അദ്ദേഹം സ്ഥാപിച്ച ശബരി ബാലാശ്രമത്തിലെത്തി കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും. തുടര്‍ന്ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സന്ദര്‍ശിക്കും.

Also Read : ട്രോളുന്നവര്‍ അറിയണം കുമ്മനം രാജശേഖരന്‍ എന്ന മനുഷ്യ സ്‌നേഹിയെ, വൈറലായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ്‌

അതിന് ശേഷം കെട്ടുനിറച്ച് ശബരിമലയിലേക്കു പോകും. പോകുന്നവഴിയില്‍ അട്ടത്തോട് ആദിവാസികോളനിയിലെത്തി മൂപ്പനെ കാണ്ട ശേഷം മിസോറമില്‍നിന്നുള്ള പരമ്പരാഗത ഷാള്‍ അദ്ദേഹത്തെ അണിയിച്ച് ദക്ഷിണ നല്‍കും. വൈകീട്ട് സന്നിധാനത്തു ദര്‍ശനം നടത്തും. 17-നു രാവിലെ കോട്ടയത്തെത്തും.

തുടര്‍ന്നുള്ള മാധ്യമസ്ഥാപനങ്ങളിലെ പരിപാടികള്‍ക്കുശേഷം സി.എം.എസ്.കോളേജിലും എത്തും. പഠിപ്പിച്ച അധ്യാപകരുടെ വീടുകളിലെത്തി അവരെ ആദരിച്ച് വൈകീട്ട് കുമ്മനത്തെ തറവാട്ടിലേക്കു പോകും. കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 18-ന് കോട്ടയത്ത് പൗരസ്വീകരണം. 19-ന് കൊല്ലത്തും 20-ന് തിരുവനന്തപുരത്തും നടക്കുന്ന ചടങ്ങുകള്‍ക്കുശേഷം 21-നു തിരിച്ച് മിസോറാമിലേക്ക് പോകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button